ശ്രവണസഹായി നഷ്ടമായത് മൂലം കേള്‍വിക്ക് ബുദ്ധിമുട്ടനുഭവിക്കുന്ന നിയയുടെ വീട്ടില്‍ മന്ത്രി കെ കെ ശൈലജ എത്തി. നഷ്ടപ്പെട്ട ശ്രവണ സഹായിക്കു പകരം മറ്റൊന്ന് മന്ത്രി നിയയ്ക്ക് നല്‍കി. കണ്ണൂര്‍ പെരളശ്ശേരി സ്വദേശിയായ നിയയുടെ നാല് മാസം മുന്‍പ് ഘടിപ്പിച്ച ശ്രവണ സഹായ ഉപകരണം ആശുപത്രിയിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെയാണ് നഷ്ടമായത്.
ഇതോടെ അക്ഷരങ്ങള്‍ പഠിച്ചു തുടങ്ങിയിരുന്ന നിയമോള്‍ ഒന്നും കേള്‍ക്കാനാകാതെ ബുദ്ധിമുട്ടിലാകുകയായിരുന്നു. തുടര്‍ന്ന് മന്ത്രി സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. വി കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടിക്ക് അനുയോജ്യമായ ശ്രവണ സഹായി സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.
Comments