ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് നേരെ ബിജെപി ആക്രമണം. ഔട്ടര്‍ ഡല്‍ഹിയിലെ കോളനികളില്‍ സര്‍ക്കാര്‍ നടത്തിയ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ പോകുന്നതിനിടെയാണ് നൂറോളം ബിജെപി പ്രവര്‍ത്തകര്‍ കേജരിവാളിന് നേരെ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ കേജരിവാള്‍ സഞ്ചരിച്ച കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. എന്നാല്‍ കേജരിവാളിന് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വടികളും കല്ലുകളുമായെത്തിയ സംഘം കാറിനു നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു.
Comments