മുന്‍ ബ്രസീല്‍ പ്രസിഡന്റും സോഷ്യലിസ്റ്റ് നേതാവുമായ ലൂയിസ് ഇനാസിയോ ദ സില്‍വ (ലുല)യെ അഴിമതിക്കുറ്റം ആരോപിച്ച് വീണ്ടും അറസ്റ്റ് ചെയ്തു. രാഷ്ട്രീയ വൈരാഗ്യംമൂലമാണ് ലുലയെ ലാറ്റിന്‍ അമേരിക്കന്‍ ട്രംപ് എന്ന് വിളിക്കുന്ന കുടിയേറ്റ വിരോധിയായ ജയര്‍ ബോള്‍സനാരോ അറസ്റ്റ് ചെയ്തതെന്ന വിമര്‍ശമുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ചാണ് ലുലയെ 12 വര്‍ഷം തടവിനു ശിക്ഷിച്ചത്. ഇതിനു പുറകെയാണ് വീണ്ടും സമാനമായ കുറ്റം ആരോപിച്ച് വീണ്ടും 12 കൊല്ലം തടവിനു ശിക്ഷിച്ചത്.
Comments