ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ഒരു സഖ്യവും സിപിഎം ഉദ്ദേശിക്കുന്നില്ലെന്ന് കോടിയേരി പറഞ്ഞു. സിപിഎം കോണ്‍ഗ്രസുമായി മുന്നണി ഉണ്ടാക്കി ലോക്സഭയിൽ മത്സരിക്കില്ല. അത് ബംഗാളിലും ഉണ്ടാകില്ലെന്ന് കോടിയേരി എടുത്തു പറഞ്ഞു അതേസമയം കോൺഗ്രസുമായുള്ള ധാരണ പ്രാദേശികമായി തീരുമാനിക്കും. ബിജെപിയെ തോൽപ്പിക്കാനുള്ള അടവ് നയത്തിന്റെ ഭാഗമായി ധാരണ ആകാമെന്ന് പാര്‍ട്ടി കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്, അത് ഓരോ ഇടങ്ങളിലെയും പ്രാദേശിക സാഹചര്യങ്ങൾ അനുസരിച്ചാകുമെന്നാണ് കോടിയേരി ബാലകൃഷ്ണൻ വിശദീകരിക്കുന്നത്
Comments