കേരളത്തിന് അഭിമാനമായ രാജ്യത്തെ രണ്ടാമത്തെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. മെയ് 30ന് തറക്കല്ലിട്ട് എട്ടു മാസത്തിനുള്ളിലാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ടനിര്‍മാണം പൂര്‍ത്തിയാക്കിയത്. നിപാ വൈറസ് ബാധ പരത്തിയ ഭീതിയുടെ ദിനങ്ങളെ പിന്നിലാക്കി അതിജീവനത്തിന്റെ പാതയില്‍ മുന്നേറുന്ന മലയാളികള്‍ക്ക് 1000 ദിനങ്ങള്‍ പൂര്‍ത്തിയാക്കുന്ന ജനകീയ സര്‍ക്കാരിന്റെ സമ്മാനമാണ് തിരവന്തപുരം തോന്നക്കലിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി.
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയത്തായിരുന്നു ആരോഗ്യമേഖലയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയ നിപാ വൈറസ് ബാധ. വൈറസിനെ അതിജീവിക്കാന്‍ നടത്തിയ സമാനതകളില്ലാത്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മുഖ്യമന്ത്രി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നു നിര്‍ദേശം നല്‍കി.
Comments