കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഏഴ് സുഹൃത്തുക്കളെ നുണപരിശോധനയ്ക്ക് വിധേയമാക്കും. ജാഫര്‍ ഇടുക്കി, സാബുമോന്‍, സി എ അരുണ്‍, എം ജി വിപിന്‍, ജോബി സെബാസ്റ്റ്യന്‍, കെ സി മുരുകന്‍, അനില്‍കുമാര്‍ എന്നിവര്‍ വെള്ളിയാഴ്ച എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ നേരിട്ട് ഹാജരായി പരിശോധനയ്ക്ക് സമ്മതമാണെന്ന് കോടതിയെ അറിയിച്ചു.
നേരത്തെ ഇവര്‍ സിബിഐ മുമ്പാകെ സമ്മതപത്രം എഴുതിനല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്ക് അനുമതി തേടി സിബിഐ കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് കോടതി സമന്‍സ് അയച്ച് ഏഴുപേരെയും വിളിച്ചുവരുത്തിയത്. പരിശോധനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പറഞ്ഞുകൊടുത്തശേഷം സമ്മതമാണോ എന്ന് കോടതി ഏഴുപേരോടും ആരായുകയായിരുന്നു. ഇവര്‍ സമ്മതം അറിയിച്ചതോടെ സിബിഐയുടെ അപേക്ഷ 12ന് വിധി പറയാന്‍ മാറ്റി.
Comments