ഉത്തര്‍പ്രദേശിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 70 കവിഞ്ഞു. 20ഓളം പേരുടെ നില ഇപ്പോഴും ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശിലെ സഹാരന്‍പൂര്‍, ഖുഷിനഗര്‍, മീററ്റ്, റൂര്‍ഖി എന്നിവിടങ്ങളിലാണ് മദ്യദുരന്തമുണ്ടായത്. അതേസമയം ഉത്തരാഖണ്ഡില്‍ ഉണ്ടായ മദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 28 ആയി. ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും അതിര്‍ത്തി ജില്ലകള്‍ വ്യാജമദ്യം വന്‍തോതില്‍ വിറ്റഴിക്കുന്ന മേഖലകളാണ്.
ഉത്തര്‍പ്രദേശിലെ സഹാരനപൂര്‍ ജില്ലയിലാണ് ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 36 പേരാണ് സഹാന്‍പൂരില്‍ മരിച്ചത്. ഖുഷിനഗറില്‍ 8 പേര്‍ മരിച്ചു. അപകടത്തി!ല്‍ 12ഓളം പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആകെ 46 പേരാണ് മരിച്ചത്. ഇതില്‍ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ 36 പേരും വിഷമദ്യം കഴിച്ചാണ് മരിച്ചതെന്ന് വ്യക്തമാണെന്ന് സഹാരന്‍പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് അലോക് പാണ്ഡെ പറഞ്ഞു.
Comments