ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി നല്‍കിയ ബലാത്സംഗക്കേസ് അവസാനിക്കുന്നത് വരെ കുറവിലങ്ങാട് മഠത്തില്‍ തുടരാന്‍ ജലന്ധര്‍ രൂപത അനുമതി നല്‍കിയതായി സിസ്റ്റര്‍ അനുപമ. നീതികിട്ടുന്നത് വരെ സമരത്തില്‍ നിന്ന് പിന്‍മാറില്ല. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയോ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയോ ഇറങ്ങി തിരിച്ചതല്ല. ജീവിതം തകര്‍ന്ന് വീണു പോയ ഞങ്ങളുടെ സഹോദരിക്ക് വേണ്ടി ഒരുമിച്ചുനിന്നു. എന്തുവന്നാലും ആ സഹോദരിക്കൊപ്പം ചേര്‍ന്ന് നില്‍ക്കാനാണ് ഞങ്ങളുടെ തീരുമാനമെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു. കോട്ടയത്തെ തിരുനക്കര മൈതനായില്‍ സേവ് ഔര്‍ സിസ്‌റ്റേഴ്‌സ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍.
Comments