You are Here : Home / News Plus

കുടുംബത്തെ തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നു: കനകദുര്‍ഗ

Text Size  

Story Dated: Sunday, February 10, 2019 01:28 hrs UTC

ശബരിമലയില്‍ ഇനിയും പോകുമെന്നും കുടുംബം തകര്‍ക്കുന്നത് ബിജെപിയാണെന്നും ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗ. ശബരിമലയില്‍ ദര്‍ശനം നടത്തിയതിനാല്‍ തനിക്കും ബിന്ദുവിനുമെതിരെ  അടിസ്ഥാനരഹിതമായ ആരോപണങ്ങളുയരുന്നുവെന്നും കനകദുര്‍ഗ പറഞ്ഞു.

തന്റെ ഭര്‍ത്താവിനെ സംഘപരിവാര്‍ പ്രവര്‍ത്തകരും ബിജെപിയും ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്. തന്നെ കുടുംബത്തില്‍ നിന്ന് ഒറ്റപ്പെടുത്തുകയും വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്യുകയാണ് ഇവരുടെ ലക്ഷ്യം.തനിക്കെതിരെ സഹോദരനും മറ്റ് കുടുംബാംഗങ്ങളും തിരിഞ്ഞതിനാല്‍ ബിജെപിയുടെ സ്വാധീനമുണ്ടെന്ന് വ്യക്തമായെന്നും അവര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.





 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.