ദേവികുളം സബ് കലക്ടര്‍ രേണു രാജിനെതിരെ മോശം പരാമര്‍ശം നടത്തിയ എസ്. രാജേന്ദ്രന്‍ എം.എല്‍.എക്കെതിരെ സിപിഐ ഇടുക്കി ജില്ലാ നേതൃത്വം രംഗത്ത്. സംസ്‌കാരത്തിന് യോജിക്കാത്ത വിധം പെരുമാറുന്ന എംഎല്‍എ എസ് രാജേന്ദ്രനെ നിയന്ത്രിക്കാന്‍ സിപിഎം തയ്യാറാകണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ ആവശ്യപ്പെട്ടു. അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ കൂട്ടുനില്‍ക്കുന്നത് ശരിയല്ല. പദവിക്ക് ചേരാനാകാത്ത വിധം എംഎല്‍എ പെരുമാറുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ പഞ്ചായത്ത് പണിയുന്ന കെട്ടിടത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയ സംഭവത്തിലാണ് സ്ബ് കലക്ടറെ അധിക്ഷേപിച്ച് എസ് രാജേന്ദ്രന്‍ എംഎല്‍എ രംഗത്തെത്തിയത്.
Comments