You are Here : Home / News Plus

മതനിന്ദക്കേസില്‍ കുറ്റവിമുക്തയായിട്ടും പാകിസ്താന്‍ വിടാനാവാതെ ക്രിസ്ത്യന്‍ യുവതി

Text Size  

Story Dated: Sunday, February 10, 2019 01:43 hrs UTC

മതനിന്ദക്കേസില്‍ വധശിക്ഷക്കു ഇളവ് ലഭിച്ചിട്ടും പാകിസ്താന്‍ വിടാനാവാതെ ക്രിസ്ത്യന്‍ യുവതി. എട്ടു വര്‍ഷം മുമ്പു പ്രവാചക നിന്ദയാരോപിച്ച് അറസ്റ്റ് ചെയ്യുകയും വധശിക്ഷയ്ക്കു വിധിക്കുകയും പിന്നീട് കുറ്റവിമുക്തയാക്കുകയും ചെയ്ത ആസിയ ബീവിയെന്ന യുവതിക്കാണ് ഈ അവസ്ഥ. മുസ്ലീം തീവ്രവാദ സംഘടനയുടെ ഭീഷണിയെ തുടര്‍ന്നു രാജ്യം വിടാനാവാതെ മക്കളെയും ബന്ധുക്കളേയും വിട്ട് കറാച്ചിയിലെ രഹസ്യകേന്ദ്രത്തില്‍ കഴിയേണ്ട അവസ്ഥയാണ് ആസിയ ബീവിക്കും ഭര്‍ത്താവിനുമെന്ന് സുഹൃത്തും ആക്ടിവിസ്റ്റുമായ അമന്‍ ഉല്ല പറയുന്നു.

2009ലാണ് ആസിയാ ബീവിയെ വധശിക്ഷയ്ക്കു പാകിസ്താനിലെ കീഴ്‌ക്കോടതി വിധിക്കുന്നത്. പ്രവാചക നിന്ദ നടത്തിയെന്നതിന്റെ പേരിലായിരുന്നു വധശിക്ഷയ്ക്കു വിധിച്ചത്. രണ്ടു മുസ്ലിം സ്ത്രീകള്‍ ആയിരുന്നു ഇവര്‍ക്കെതിരെ മതനിന്ദ ആരോപിച്ച് രംഗത്തു വന്നത്. എന്നാല്‍ നിരപരാധിത്വം മനസിലാക്കി സുപ്രിം കോടതി ആസിയാ ബിവിയെ കുറ്റവിമുക്തയാക്കുകയായിരുന്നു. മോചനപത്രികയില്‍ ആസിയാ ബിവിക്ക് സ്വതന്ത്ര്യം അനുവദിക്കുന്നുവെങ്കിലും അവരുടെ ജീവന്‍ ഭീണിയിലാണെന്നാണ് അധികൃതരുടെ ഭാഷ്യം.

എന്നാല്‍ പാകിസ്താന്‍ ഇവര്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ടെന്നാണ് വാര്‍ത്ത വിതരണ മന്ത്രി ഫഹദ് ചൗധരി പറയുന്നത്.






 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.