പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നേരെ രൂക്ഷ പരാമര്‍ശങ്ങളുമായി ആന്ധ്ര മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. ആന്ധ്രയോട് കേന്ദ്രം കാണിക്കുന്നത് കടുത്ത അനീതിയെന്ന് എന്‍ ചന്ദ്രബാബു നായിഡു പറഞ്ഞു. എന്നെ ആക്രമിക്കുകയാണ് ആന്ധ്രയിൽ വരുമ്പോൾ മോദി ചെയ്യുന്നതെന്ന് ചന്ദ്രബാബു നായിഡു ദില്ലിയില്‍ പറഞ്ഞു. വ്യക്തിഹത്യ നിർത്തി ആന്ധ്രയ്ക്ക് വേണ്ടത് ചെയ്യൂ എന്നും ചന്ദ്രബാബു നായിഡു . ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കുക എന്ന ആവശ്യമുയര്‍ത്തി നടത്തുന്ന ഏകദിന സത്യാഗ്രഹ വേദിയില്‍ സംസാരിക്കുകയായിരുന്നു എന്‍ ചന്ദ്രബാബു നായിഡു
Comments