You are Here : Home / News Plus

ഏകെ ബാലനെതിരെ ആരോപണവുമായി പികെ ഫിറോസ്

Text Size  

Story Dated: Monday, February 11, 2019 07:03 hrs UTC

മന്ത്രി എ കെ ബാലൻ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി മണിഭൂഷണിന് ചട്ടം ലംഘിച്ച് നിയമനം നൽകിയതായി ആക്ഷേപം. വിവിധ വകുപ്പുകളുടെ എതിർപ്പ് മറികടന്ന് നിയമനം സ്ഥിരപ്പെടുത്തിയെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിന്റെ ആരോപണം.മണിഭൂഷണെ കൂടാതെ മൂന്ന് ഉദ്യോഗസ്ഥരെ കൂടി എകെ ബാലൻ മുൻകയ്യെടുത്ത് ഇത്തരത്തിൽ നിയമിച്ചെന്നും ഫിറോസ് ആരോപിക്കുന്നു. കിര്‍ത്താഡ്‍സിലാണ് മണിഭൂഷന് നിയമനം നൽകിയത്. പ്രൊബേഷൻ സ്ഥിരപ്പെടുത്തുന്നതിനെ മറ്റ് വകുപ്പുകൾ എതിര്‍ത്തിരുന്നെങ്കിലും മന്ത്രി വഴങ്ങിയില്ല.മറ്റ് മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് കൂടി ഇത്തരത്തിൽ വഴി വിട്ട നിയമനം നൽൽകിയിട്ടുണ്ടെന്നും രേഖകൾ പുറത്ത് വിടാൻ തയ്യാറാണെന്നും ഫിറോസ് പറയുന്നു. പിഎച്ച്ഡി യോഗ്യത വേണ്ട തസ്തികയിൽ നിയമനം കിട്ടയത് ബിരുദാനന്ദര ബിരുദ യോഗ്യത മാത്രമുള്ളവര്‍ക്കാണെന്നും പികെ ഫിറോസ് ആരോപിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.