കോൺഗ്രസ് അക്രമത്തിനെതിരെ സംസാരിക്കുന്നതിനെ അറവ് ശാലയിൽ നിന്നും ഉയരുന്ന അഹിംസ വാദമായി കാണാനേ കഴിയുകയുള്ളുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. ബിജെപിയുടെ ഡിജിറ്റൽ പ്രചാരണ വാഹനത്തിന്‍റെ സംസ്ഥാനതല പര്യാടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീധരൻ പിള്ള. അക്രമങ്ങൾ ഉണ്ടാക്കുന്ന കാര്യത്തിൽ സിപിഎമ്മും കോൺഗ്രസും തമ്മിൽ വ്യത്യാസമില്ലെന്നും മുല്ലപ്പള്ളിയുടെ പ്രസംഗം വേശ്യയുടെ ചാരിത്ര്യപ്രസംഗം പോലെയാണെന്നും പി എസ് ശ്രീധരൻ പിള്ള പറഞ്ഞു.
Comments