മൂന്നാറിലെ അനധികൃത നിര്‍മാണം തടഞ്ഞ ദേവികുളം സബ് കളക്ടര്‍ രേണുരാജിന് സര്‍ക്കാരിന്റെ പിന്തുണ. മൂന്നാറില്‍ സബ് കളക്ടര്‍ സ്വീകരിച്ച നടപടി നിയമാനുസൃതമാണെന്നും രേണുരാജിന് സര്‍ക്കാരിന്റെയും റവന്യൂ വകുപ്പിന്റെയും പൂര്‍ണ പിന്തുണയുണ്ടെന്നും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. നിയമപരമായ നടപടികളാണ് ദേവികുളം സബ് കളക്ടര്‍ മൂന്നാറില്‍ ചെയ്തതെന്നും ഏത് പഞ്ചായത്തായാലും സ്ഥാപനമായാലും നിയമങ്ങള്‍ ബാധകമാണെന്നും റവന്യൂ മന്ത്രി വിശദീകരിച്ചു. അതേസമയം, എസ്. രാജേന്ദ്രന്‍ എം.എല്‍.എ. സബ് കളക്ടറെ അധിക്ഷേപിച്ച് സംസാരിച്ചതിനെക്കുറിച്ച് മന്ത്രി പ്രതികരിച്ചില്ല.
Comments