ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമായി മെഡിക്കല്‍ കോളേജില്‍ പുതിയ ഉപകരണങ്ങള്‍ സ്ഥാപിക്കാനായുള്ള ലിനാക് ബ്ലോക്കിന്റെ നിര്‍മാണോദ്ഘാടനം 13ന് ആരോഗ്യ മന്ത്രി കെ കെ ഷൈലജ നിര്‍വഹിക്കും. ക്യാന്‍സര്‍ രോഗികള്‍ക്കായി നൂതന റേഡിയേഷന്‍ ചികിത്സയ്ക്കുള്ള 25 കോടിയോളം രൂപ വരുന്ന ലീനിയര്‍ ആക്‌സിലറേറ്റര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കാനാണ് ലിനാക് ബ്ലോക്ക് നിര്‍മിക്കുന്നത്. 18.05 കോടി രൂപ വരുന്ന ലീനിയര്‍ ആക്‌സിലറേറ്റര്‍, 4 കോടി രൂപയുടെ സി ടി സിമുലേറ്റര്‍, 1.8 കോടി രൂപയുള്ള ബ്രാക്കി തെറാപ്പി എന്നീ ഉപകരണങ്ങളാണ് സ്ഥാപിക്കുന്നതെന്ന് മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.
Comments