ദേവികുളം സബ്കളക്ടര്‍ രേണുരാജിനെതിരെ പരാതിയുമായി എസ് രാജേന്ദ്രൻ എംഎൽഎ. സബ് കളക്ടര്‍ അപമര്യാദയായി പെരുമാറിയെന്ന് എസ് രാജേന്ദ്രൻ സ്പീക്കര്‍ക്ക് പരാതി നൽകി. രേണു രാജ് ഫോണിലൂടെ മോശമായി പെരുമാറിയെന്നാണ് രാജേന്ദ്രൻ സ്പീക്കര്‍ക്ക് നൽകിയ പരാതിയിൽ പറയുന്നത്. മൂന്ന് പതിറ്റാണ്ട് എംഎൽഎ ആയി ഇരുന്ന തന്നെ മോശം വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിച്ചെന്നും എംഎൽഎ സ്പീക്കര്‍ക്ക് നൽകിയ പരാതിയിൽ പറയുന്നുണ്ട്.
Comments