കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ വ്യവസായിയും പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വദ്രയെയും അദ്ദേഹത്തിന്റെ മാതാവ് മൗറിനെയും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു.ഇത് നാലാം തവണയാണ് വദ്രയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നത്. കമ്പനിയില്‍ സഹ ഉടമയായ മൗറീനു ചോദ്യം ചെയ്യലിനു നോട്ടിസ് ലഭിച്ചിരുന്നു. ലണ്ടനിലെ സ്വത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മൂന്നു ദിവസം ഡല്‍ഹിയില്‍ ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഇഡി ഇവരെ ജയ്പുരിലേക്കു വിളിപ്പിച്ചത്.
Comments