ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക തയ്യാറായി. ഒരു മണ്ഡലത്തില്‍ മൂന്ന് ആളുകളുടെ പേരാണ് പട്ടികയിലുള്ളത്. തിരുവനന്തപുരത്ത് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്റെയും രാജ്യസഭാ എംപി സുരേഷ് ഗോപിയുടേയും പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആറ്റിങ്ങലില്‍ പി.കെ.കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍. തൃശൂരില്‍ കെ.സുരേന്ദ്രനും എ.എന്‍.രാധാകൃഷ്ണനും. പത്തനംതിട്ടയില്‍ എം.ടി.രമേശിന്റേയും പേരുണ്ട്. ബിജെപി അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയും മത്സരിക്കാനുള്ള സാധ്യതയുണ്ട്. അതേ സമയം തൃശൂര്‍ സീറ്റിന് ബിഡിജെഎസ് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഇവിടെ തുഷാര്‍ വെള്ളപ്പാള്ളി മത്സരിക്കുകയാണെങ്കില്‍ മാത്രമെ സീറ്റ് വിട്ട് നല്‍കൂവെന്നാണ് ബിജെപിയുടെ വാദം.
Comments