പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ തിരുവനന്തപുരം നെടുമങ്ങാട് മുന്‍ ഇമാമിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാന്‍ തീരുമാനം. ഷെഫീക്ക് അല്‍ ഖാസിമിക്കെതിരായ അന്വേഷണം തുടരുകയാണെന്ന് നെടുമങ്ങാട് ഡിവൈഎസ് പി വ്യക്തമാക്കി. പോക്സോ നിയമപ്രകാരം ഇമാമിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തൊളിക്കോട് ജമാഅത്തിലെ മുന്‍ ഇമാം ആയ ഷെഫീക്ക് അല്‍ ഖാസിമിക്കെതിരെ വിതുര പൊലീസാണ് പോക്സോ ചുമത്തിയത്. ഷെഫീക്കിന്റെ സ്വദേശമായ ഈരാറ്റുപേട്ടയില്‍ പോലീസ് അന്വേഷണം നടത്തി.
Comments