നിര്‍മ്മാണ മേഖലയ്ക്ക് പ്രതിക്ഷേയേകി സിമന്റിന്റെ ചരക്കു സേവന നികുതി വെട്ടിക്കുറച്ചേക്കുമെന്ന് സൂചന. അടുത്ത ജി.എസ്.ടി കൗണ്‍സിലില്‍ ഇതു ചര്‍ച്ചചെയ്യും. നിലവില്‍ 28 ശതമാനം സ്ലാബിലുള്ള സിമന്റിന്റെ നികുതി 18 ശതമാനമാക്കാനാണ് സാദ്ധ്യത. സിമന്റിനു പുറമേ ഗൃഹനിര്‍മ്മാണത്തിനാവശ്യമായ മിക്ക ഉല്പന്നങ്ങളുടേയും നികുതി വെട്ടിക്കുറച്ചേക്കും.
നികുതി 18 ശതമാനത്തിലേക്ക് കുറയ്ക്കുന്നതോടെ 13,000 കോടിയുടെ നഷ്ടമാണ് സര്‍ക്കാരിനുണ്ടാവുക. പൊതു തെരഞ്ഞെടുപ്പ് വരാനിരിക്കെ നിരക്ക് വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. ഫെബ്രുവരി 20നു ചേരുന്ന ജി.എസ്.ടി കൗണ്‍സിലില്‍ സിമന്റ് നികുതി കുറയ്ക്കുന്നത് മുഖ്യ അജണ്ടയാവും. സിമന്റ് നിരക്ക് 18 ശതമാനമാക്കുന്നതോടെ അടിസ്ഥാന സൗകര്യങ്ങള്‍, തൊഴില്‍ എന്നിവ വര്‍ദ്ധിക്കുമെന്നും വീടു വാങ്ങുന്നതിനുള്ള ചെലവ് കുറയുമെന്നും അധികൃതര്‍ വ്യക്തമാക്കി. സിമന്റ് നിര്‍മ്മാതാക്കള്‍ക്ക് നഷ്ടം വരാത്ത രീതിയില്‍ ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കി ഉപഭോക്താക്കള്‍ക്ക് നിരക്കിളവിന്റെ ആനുകൂല്യം ലഭ്യമാക്കും.
Comments