സംസ്ഥാന സര്‍ക്കാറിന്റെ 1000 ദിനാഘോഷത്തിന്റെ ഭാഗമായി രജിസ്ട്രേഷന് വകുപ്പിലെ 23 സബ്രജിസ്ട്രാര്‍ ഓഫീസുകളുടെ നിര്‍മ്മാണോദ്ഘാടനം ഫെബ്രുവരി 19 ന് വൈകിട്ട് 5ന് മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫ്രന്‍സിങിലൂടെ നിര്‍വഹിക്കും. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് ജില്ലകളിലെ മൂന്ന് രജിസ്ട്രേഷന് കോംപ്ലക്സുകളില്‍ ഉള്‍പ്പെടെ കിഫ്ബിയുടെ ധനസഹായത്തില്‍ നിര്‍മ്മിക്കുന്ന 51 ഓഫീസുകളില്‍ 23 എണ്ണത്തിന്റെ നിര്‍മ്മാണോദ്ഘാടനമാണ് ഫെബ്രുവരി 19ന് നടക്കുക. രജിസ്ട്രേഷന് വകുപ്പ് മന്ത്രി ജി സുധാകരന് അധ്യക്ഷത വഹിക്കും.
ഒരുദിവസം ഒരു വകുപ്പില്‍തന്നെ 23 പുതിയ ഓഫീസുകളുടെ നിര്‍മാണം ആരംഭിക്കുന്നത് കേരള ചരിത്രത്തില്‍ ആദ്യമാണ്. 23 കേന്ദ്രങ്ങളിലും സ്ഥലം എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രാദേശികമായി വിപുലമായ ഉദ്ഘാടന പരിപാടി സംഘടിപ്പിക്കും.
Comments