ഇടതുപക്ഷ ചേരിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് ഇന്ത്യന്‍ നാഷണല്‍ ലീഗുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് എന്‍.എസ്.സി ചെയര്‍മാന്‍ പി.ടി.എ റഹീം എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജനാധിപത്യം കടുത്ത വെല്ലുവിളി നേരിടുന്ന വര്‍ത്തമാനകാലത്ത് ഇടത് മതേതരശക്തികളുമായി കൈകോര്‍ത്ത് ജനാധിപത്യത്തെ തിരിച്ചു പിടിക്കാന്‍ നടത്തുന്ന ആത്മാര്‍ത്ഥ ശ്രമങ്ങള്‍ വിപുലപ്പെടുത്തേണ്ടതുണ്ടെന്ന തിരിച്ചറിവിന്റെ ഭാഗമാണ് ലയനമെന്ന് പി.ടി.എ റഹീം പറഞ്ഞു. ഇതുവരെ ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍. എസ്.സിയുടെ ലയന തീരുമാനത്തെ ഐ.എന്‍.എല്‍ നേത്യത്വം സ്വാഗതം ചെയ്യുന്നതായി ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് പ്രാഫ. എ.പി അബ്ദുല്‍ വഹാബ് പറഞ്ഞു.ലയന സമ്മേളനം മാര്‍ച്ച് അവസാനത്തില്‍ കോഴിക്കോട് വെച്ച് നടക്കും. ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ ബാനറില്‍ ഒറ്റക്കെട്ടായി പൂര്‍ണ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുമെന്ന് ഇരുപാര്‍ട്ടി നേതാക്കളും വ്യക്തമാക്കി.
Comments