പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിന്റെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ജിയോയുടെ കടന്നുവരവോടുകൂടി നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ ബിഎസ്എന്‍എല്ലിന്റെ ഓഹരികള്‍ വിറ്റഴിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യാനുള്ള നടപടിയിലേക്ക് പോകാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ബിഎസ്എന്‍എല്‍ അധികൃതരുമായുള്ള ഉന്നതതല യോഗത്തിലാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്.
Comments