മൂന്നാറില്‍ മുതിരപ്പുഴയാറിന് സമീപം പഞ്ചായത്ത് നടത്തിയ കെട്ടിട നിര്‍മാണത്തിന് ഹൈക്കോടിയുടെ സ്‌റ്റേ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ ചെയ്തത്. എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും കോടതി നിര്‍ദേശിച്ചു. പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. രണ്ടാഴ്ച്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.
കെട്ടിട നിര്‍മാണം അനധികൃതമാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 2010ലെ കോടതി ഉത്തരവ് ലംഘിക്കപ്പെട്ടെന്നും പഞ്ചായത്തും കരാറുകാരനും കോടതി ഉത്തരവ് ലംഘിച്ചെന്നും സര്‍ക്കാര്‍ അറിയിച്ചു. പഞ്ചായത്തിന് കെട്ടിടനിര്‍മാണത്തിന് ആര് അനുമതി നല്‍കിയെന്ന് കോടതി ചോദിച്ചു.
Comments