തന്നെ ബിജെപി അനുഭാവിയായി ചിത്രീകരിക്കുന്നവര്‍ക്ക് മറുപടിയുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആര്‍എസ്എസ്-ബിജെപി സര്‍ക്കാരിനെ താഴെയിറക്കുക എന്നത് മാത്രമാണ് യുഡിഎഫിന്‍റെ ലക്ഷ്യമെന്നും താന്‍ സംഘിയാണെന്ന് പ്രചരിപ്പിക്കുന്നത് കമ്മികള്‍ ആണെന്നും കന്‍റോണ്‍മെന്‍റ് ഹൗസില്‍ മാധ്യമങ്ങളെ കണ്ട പ്രതിപക്ഷനേതാവ് പറഞ്ഞു. യുഡിഎഫിലെ ഘടക കക്ഷികൾ കൂടുതൽ സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ലെന്നും സീറ്റ് വിഭജനം സംബന്ധിച്ച് ഉഭയകക്ഷി ചർച്ചയിൽ തീരുമാനം എടുക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. ജയസാധ്യത മാത്രമാണ് സ്ഥാനാർഥി നിർണയത്തിലെ ഘടകം. ഫെബ്രുവരി 25 ഓടെ സ്ഥാനാർഥി ലിസ്റ്റ് നൽകണം എന്നാണ് ഹൈക്കമാൻഡ് നിര്‍ദേശിച്ചിട്ടുള്ളത്. എന്നാൽ കെപിസിസി അധ്യക്ഷന്‍റെ യാത്ര നടക്കുന്നതിനാൽ മാർച്ച് ആദ്യ വാരത്തോടെ പട്ടിക നൽകാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
Comments