തൊളിക്കോട് മുന്‍ ഇമാം ഷെഫീക്ക് അൽ ഖാസിമിന് മേൽ പൊലീസ് ബലാത്സംഗക്കേസ് ചുമത്തി. പെൺകുട്ടിയുടെ വൈദ്യ പരിശോധനയിൽ പീഡനം തെളിഞ്ഞതോടെയാണ് ബലാത്സംഗക്കേസ് ചുമത്തിയത്. ഇതിനിടെ തിരുവനന്തപുരം തൊളിക്കോട് പോക്സോ കേസിൽ മുൻകൂർ ജാമ്യം തേടി പ്രതിയായ മുൻ ഇമാം ഷഫീഖ് അൽ ഖാസിമി ഹൈക്കോടതിയെ സമീപിച്ചിരുന്നു. താൻ നിരപരാധിയാണെന്നും സിപിഎമ്മുകാർ തന്നെ കള്ളക്കേസിൽ കുടുക്കയാണെന്നും ഷഫീഖ് അൽ ഖാസിമി ജാമ്യേപക്ഷയിൽ ആരോപിക്കുന്നു.
Comments