You are Here : Home / News Plus

ഷുക്കൂര്‍ വധക്കേസ് കൊച്ചിയിലേക്ക് മാറ്റണമെന്ന് സി.ബി.ഐ; എതിര്‍ത്ത് പ്രതിഭാഗം

Text Size  

Story Dated: Thursday, February 14, 2019 10:50 hrs UTC

അരിയില്‍ ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ കൊച്ചിയിലെ പ്രത്യേക സി.ബി.ഐ. കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യം. ഷുക്കൂര്‍ വധക്കേസിന്റെ കുറ്റപത്രം പരിഗണിക്കുന്നതിനിടെ സി.ബി.ഐ. അന്വേഷണ സംഘമാണ് തലശ്ശേരി കോടതിയില്‍ ഈ ആവശ്യമുന്നയിച്ചത്. എന്നാല്‍ സി.ബി.ഐയുടെ ആവശ്യത്തെ പ്രതിഭാഗം എതിര്‍ത്തു. അതിനിടെ കേസിന്റെ വാദവും ആറുപ്രതികളുടെ വിടുതല്‍ ഹര്‍ജിയും പരിഗണിക്കുന്നത് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി മാറ്റിവെച്ചു. ഫെബ്രുവരി 19-നാണ് കേസ് ഇനി പരിഗണിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.