ബി.ജെ.പി, കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ മുസ്‌ലിംകളോട് ക്രൂരമായി പെരുമാറുന്നെന്ന് ബി എസ് പി നേതാവ് മായാവതി. അലിഗഢ് മുസ്‌ലിം സര്‍വ്വകലാശാലയിലെ 14 വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തതും മധ്യപ്രദേശില്‍ ഗോവധത്തിന്റെ പേരില്‍ മൂന്ന് പേര്‍ക്കെതിരെ എന്‍.എസ്.എ ചുമത്തിയതും ചൂണ്ടിക്കാട്ടി സംസാരിക്കുകയായിരുന്നു അവര്‍.
മധ്യപ്രദേശ് , യു പി സര്‍ക്കാറുകള്‍ ഭരണകൂട ഭീകരതക്ക് ഉദാഹരണമാണ്. ജനങ്ങള്‍ക്കെതിരെ ഭീകരത അഴിച്ചു വിടുന്ന ഈ രണ്ട് പാര്‍ട്ടികളും തമ്മില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടോ എന്ന് ജനങ്ങള്‍ തീരുമാനിക്കണമെന്നും മായാവതി പറഞ്ഞു.
Comments