ജമ്മു കാശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ 30 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്കു പരുക്കേറ്റു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണു സൂചന. ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്കു കോണ്‍വോയി ആയിപോയ സൈനിക വാഹനവ്യൂഹത്തിനുനേരെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്.
പുല്‍വാമ ജില്ലയിലെ ഗോറിപോറ പ്രദേശത്താണു ഭീകരര്‍ സ്‌ഫോടനം നടത്തിയത്. പാക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഉഗ്രശേഷിയുള്ള ഐഇഡി ബോംബ് ഉപയോഗിച്ചായിരുന്നു സ്‌ഫോടനം.
Comments