പ്രളയത്തെ അതിജീവിച്ച് നൂറുമേനി വിളയിച്ച് കുടുംബശ്രീ. മുടക്കുഴ പഞ്ചായത്ത് ആറാം വാര്‍ഡിലെ സുമംഗലി കാര്‍ഷിക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പാണ് നടന്നത്. മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ്‌റ് ഷൈമി വര്‍ഗീസ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.
മുടക്കുഴ ഗ്രാമപഞ്ചായത്തിലെ നമ്പൂതിരി പാടശേഖരത്തില്‍ അഞ്ച് ഏക്കറിലാണ് നെല്‍കൃഷി നടത്തിയത്. ആഗസ്റ്റ് മാസത്തിലെ പ്രളയത്തില്‍ പാടശേഖരത്തിലെ കൃഷി പൂര്‍ണ്ണമായും നശിച്ചിരുന്നു. പ്രളയത്തെ അതിജീവിച്ച് കൃഷി ചെയ്ത കര്‍ഷകര്‍ക്ക് നൂറുമേനി വിളവാണ് ലഭിച്ചത്. പാട്ടത്തിനെടുത്ത അഞ്ചേക്കര്‍ പാടശേഖരത്തില്‍ ഭദ്ര ഇനത്തില്‍പ്പെട്ട നെല്ലാണ് കൃഷി ചെയ്തത്. ജൈവ വളവും, ജൈവ നാശിനികളുമാണ് കൃഷിക്കായി ഉപയോഗിച്ചത്.
Comments