പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന് പിന്നിലുള്ള ശക്തികൾ തീർച്ചയായും ശിക്ഷിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രത്തിന്‍റെ രോഷം മനസിലാക്കുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദികൾക്ക് ശക്തമായ തിരിച്ചടി നൽകും. ഭീകരർക്ക് എതിരെ നീങ്ങാൻ സേനകൾക്ക് പരിപൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും അവരുടെ ധൈര്യത്തിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും നരേന്ദ്രമോദി പറഞ്ഞു. മന്ത്രിസഭാ സുരക്ഷാ സമിതി യോഗത്തിന് ശേഷം പ്രധാനമന്ത്രി പങ്കെടുത്ത ആദ്യ പൊതുപരിപാടിയായ വന്ദേ ഭാരത് എക്സ്പ്രസിന്‍റെ ഉദ്ഘാടന വേദിയിലായിരുന്നു ഭീകരാക്രമണത്തിന് തിരിച്ചടി നൽകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം
Comments