കഴിഞ്ഞ ദിവസം പുല്‍വാമയില്‍ വെച്ചുണ്ടായ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ജവാന്റെ ദേശീയ പതാകയില്‍ പൊതിഞ്ഞ ശവമഞ്ചം ചുമന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്.
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോട് കൂടിയാണ് രാജ്‌നാഥ് സിങ് ശ്രീനഗറില്‍ എത്തിയത്.അവിടെനിന്ന് ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാനമാരുടെ മൃതദേഹത്തിന് ആദരാഞ്ജലി അര്‍പ്പിയ്ക്കാനായി ബഡ്ഗാമിലേയ്ക്ക് ചെല്ലുകയായിരുന്നു. രാജ്‌നാഥ് സിങിന്റെ കൂടെ ജമ്മു കശ്മീര്‍ ഡി.ജി.പിയും മറ്റ് ഉദ്യോഗസ്ഥരും ശവമഞ്ചം താങ്ങാന്‍ കൂടിയിരുന്നു.
Comments