പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനിലെ ഇന്ത്യന്‍ സ്ഥാനപതി അജയ് ബിസാരിയയെ വിദേശകാര്യ മന്ത്രാലയം ഡല്‍ഹിക്ക് വിളിപ്പിച്ചു. ശനിയാഴ്ച നടക്കുന്ന കൂടിയാലോചനകളില്‍ പങ്കെടുക്കാന്‍ ഇന്ന് രാത്രി തന്നെ അദ്ദേഹം ഡല്‍ഹിയിലേക്ക് തിരിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ഇന്ത്യയിലെ പാക് സ്ഥാനപതി സൊഹൈല്‍ മഹ്മൂദിനെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.
Comments