അഭിഭാഷകന്‍ പി വി കുഞ്ഞികൃഷ്ണനെ കേരള ഹൈകോടതി ജഡ്ജി ആയി ഉയര്‍ത്താന്‍ ഉള്ള ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന് വീണ്ടും അയക്കാന്‍ സുപ്രീം കോടതി കൊളീജിയം തീരുമാനിച്ചു.
ഒക്‌ടോബര്‍ 9 ന് അയച്ച ആദ്യ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ മടക്കിയിരുന്നു. വിജു എബ്രഹാമിനെ ഹൈകോടതി ജഡ്ജി ആയി നിയമിക്കുന്നതിനുള്ള ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന് കൈമാറുന്നതിന് മുമ്പ് നിയമ മന്ത്രാലയം ചൂണ്ടിക്കാട്ടിയ വിഷയങ്ങള്‍ വിശദമായി പരിശോധിക്കാന്‍ തീരുമാനം.
എസ് രമേശ്, ജോര്‍ജ് വര്‍ഗീസ് എന്നിവരെ ഹൈകോടതി ജഡ്ജി മാരായി ഉയര്‍ത്തണം എന്ന ശുപാര്‍ശ ഹൈകോടതിയിലേക്ക് മടക്കാനും സുപ്രീം കോടതി കൊളീജിയം തീരുമാനിച്ചു. നിയമകാര്യ വെബ്‌സൈറ്റായ 'ലൈവ് ലോ'യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
Comments