ശബരിമല വിഷയത്തില്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ പോസ്റ്റിന്റെ പേരില്‍ സംവിധായകന്‍ പ്രിയനന്ദനന് എതിരെ ക്രിമിനല്‍ കേസ് എടുത്തതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന വിധം ഇരു വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ പടര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനത്തിന് ഐപിസി 153ാം വകുപ്പ് പ്രകാരം തൃശൂര്‍ ചേര്‍പ്പ് പൊലീസാണ് കേസെടുത്തത്.
ശബരിമല വിഷയത്തില്‍ പ്രിയനന്ദനന്‍ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റ് വിവാദമായിരുന്നു. മോശം ഭാഷ ഉപയോഗിച്ചെന്ന ആരോപണങ്ങളും ശക്തമായിരുന്നു. തുടര്‍ന്ന് താനുപയോഗിച്ച ഭാഷ കടുത്തുപോയെന്നും പോസ്റ്റ് പിന്‍വലിക്കുകയാണെന്നും പ്രിയനന്ദനന്‍ വ്യക്തമാക്കിയിരുന്നു.
Comments