കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി ഇന്ത്യയിലെ മിക്ക ഭീകരാക്രമണങ്ങളും നടത്തുന്ന തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവനായ മസൂദ് അസ്ഹറിനെ സംരക്ഷിക്കുന്നത് ചൈന. ലോകരാജ്യങ്ങള്‍ ഒന്നടങ്കം ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോഴും മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് മുഖം തിരിച്ചത് ചൈന മാത്രമാണ്.
ഇന്ത്യയുടെ കയ്യില്‍ നിന്നും വഴുതിപ്പോയ തീവ്രവാദി നേതാവ് കൂടെയാണ് മസൂദ് അസ്ഹര്‍. കശ്മീരില്‍ ഭീകരതയ്ക്ക് നേതൃത്വം നല്കിയ മസൂദ് അസഹ്‌റിനെ 1994ല്‍ പിടികൂടിയിരുന്നു. എന്നാല്‍ 1999 ലെ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനറാഞ്ചലോടെ യാത്രക്കാരെ മോചിപ്പിക്കുന്നതിന് പകരമായി ജയിലില്‍ നിന്ന് മസൂദ് അസ്ഹറിനെ വിട്ടക്കേണ്ടി വന്നു.2008 ലെ മുംബൈ സ്‌േേഫാടന പരമ്പര, 2016ലെ പത്താന്‌കോട്ട് ആക്രമണം തുടങ്ങിയവ ആസൂത്രണം ചെയ്തതും മസൂദ് അസറാണ്. മുംബൈ ആക്രമണത്തെ തുടര്‍ന്ന് ഒരു വര്‍ഷം വീട്ടു തടങ്കലില്‍ ആക്കിയതൊഴിച്ചാല്‍ ഒരു നിയമനടപടിയും പാകിസ്ഥാന്‍ കൈക്കൊണ്ടില്ല.
Comments