നേഴ്‌സിനെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കൊട്ടയം മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗം മേധാവി ഡോ. ജോണ്‍ എസ് കുര്യനെ സ്ഥലം മാറ്റി. ഡോക്ടര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കോട്ടയം മെഡിക്കല്‍ കോളേജില്‍ ജീവനക്കാര്‍ പ്രക്ഷോഭം നടത്തിയിരുന്നു.
സംഭവം ശ്രദ്ധയില്‍പ്പെട്ട ആരോഗ്യ മന്ത്രി കെ കെ ശൈലജ അടിയന്തര അന്വേഷണത്തിന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിരുന്നു. ഡോക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്ഥലം മാറ്റിയത്.
Comments