പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ - പാക് അതിര്‍ത്തിയില്‍ യുദ്ധസമാനമായ അന്തരീക്ഷം. അതീവ ജാഗ്രതയിലാണ് സൈന്യം. അതോടൊപ്പം ജമ്മുവിലും കലാപ സമാനമായ അന്തരീക്ഷമാണുള്ളത്. ജനങ്ങള്‍ പാക് വിരുദ്ധ മുദ്രവാക്യവുമായി തെരുവിലിറങ്ങി. കലാപത്തിനുള്ള സാധ്യത കണക്കിലെടുത്ത് ജമ്മുവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്കന്‍ കശ്മീരില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങളും വിച്ഛേദിച്ചിരിക്കുകയാണ്. മുന്‍കരുതലെന്ന നിലയില്‍ ശ്രീനഗറിലും ഇന്റര്‍നെറ്റ് സേവനം പരിമിതപ്പെടുത്തി. തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീര്‍ താഴ്വരയില്‍നിന്നുള്ള വാഹനവ്യൂഹത്തിന്റെ നീക്കം താല്‍കാലികമായി നിര്‍ത്തി വച്ചു.
Comments