പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനങ്ങള്‍ സമാധാനത്തോടെ ജീവിക്കുന്നതിന് കാരണമായ സൈനികരെ കൊലപ്പെടുത്തിയവര്‍ കനത്ത വില നല്‍കേണ്ടി വരും. പാകിസ്താന്‍ ഭീകരതയുടെ പര്യായമായി മാറിയെന്നും മോദി പറഞ്ഞു.
മഹാരാഷ്ട്രയിലെ യവാത്മയില്‍ വിവിധ വികസന പദ്ധതികളുടെ ഉല്‍ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു പ്രധാനമന്ത്രി. 2022ഓടെ ഭവനരഹിതരായവര്‍ക്കെല്ലാം വീട് നിര്‍മിച്ചുകൊടുക്കാനായി സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. സംസ്ഥാനത്തെ ഏകദേശം 1.2 കോടി കര്‍ഷകരെ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ കീഴില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
Comments