കെവിന്‍ വധകേസുമായി ബന്ധപ്പെട്ട് കോട്ടയം ഗാന്ധിനഗര്‍ സ്റ്റേഷനിലെ മുന്‍ എസ്‌ഐ എം എസ് ഷിബുവിനെ സര്‍വീസില്‍നിന്നു പുറത്താക്കും. പ്രതിയില്‍നിന്നു കോഴ വാങ്ങിയ സംഭവത്തില്‍ എഎസ്‌ഐ ടി എം ബിജുവിനെ പിരിച്ചുവിട്ടു. കെവിനെ കാണാനില്ലെന്ന പരാതി ലഭിച്ചിട്ടും കേസെടുത്തില്ല, വീട് ആക്രമിക്കപ്പെട്ടു എന്ന് കാണിച്ച് കെവിന്റെ അച്ഛന്‍ നല്‍കിയ പരാതിയില്‍ നടപടി എടുത്തില്ല തുടങ്ങിയ കാരണങ്ങളാണ് ഷിബുവിനു മേല്‍ ചുമത്തിയിട്ടുള്ളത്. ഐജി വിജയ് സാഖറെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നത്.
Comments