പുല്‍വാമയില്‍ സൈന്യത്തിനു നേരെയുള്ള ഭീകരാക്രമണത്തിന് ഉപയോഗിച്ചത് അത്യുഗ്ര സ്‌ഫോടനശേഷിയുളള 80 കിലോ ആര്‍.ഡി.എക്‌സ്.ജയ്‌ഷെ മുഹമ്മദ് ചാവേര്‍ അദില്‍ അഹമ്മദ് സ്വന്തം ആഡംബര കാറില്‍ വിദഗ്ദ്ധമായി ആര്‍.ഡി.എക്‌സ് സ്‌ഫോടകവസ്തു ഘടിപ്പിക്കുകയായിരുന്നുവെന്നും സി.ആര്‍.പി.എഫ് വൃത്തങ്ങള്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഭീകരന്‍ സഞ്ചരിച്ച വാഹനം വാഹനവ്യൂഹത്തിനു നേരെ ഇടിച്ചു കയറ്റുകയായിരുന്നില്ല. സൈനികവാഹനങ്ങള്‍ കടന്നുപോകുന്നതിനു മണിക്കൂറുകള്‍ മുമ്പ് അടച്ച ദേശീയപാതയില്‍ വാഹനവുമായി ഭീകരന് എങ്ങനെ കടന്നുകയറാന്‍ കഴി!ഞ്ഞെന്നും സി.ആര്‍.പി.എഫ് അന്വേഷിക്കുന്നുണ്ട്. പുല്‍വാമയില്‍ സ്‌ഫോടനം നടന്നതിന്റെ 10 കിലോമീറ്റര്‍ അകലെ താമസിച്ചിരുന്ന ചാവേര്‍ ആദിലിന്റെ പക്കല്‍ ആര്‍.ഡി.എക്‌സ് എങ്ങനെയെത്തിയെന്നും ആരാണ് ഇയാളെ സഹായിച്ചതെന്നും സി.ആര്‍.പി.എഫ് അന്വേഷിക്കുന്നുണ്ട്.
Comments