പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ തീരുമാനിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍. രാജസ്ഥാനില്‍ നിന്നുള്ള ജവാന്‍മാരുടെ കുടുംബങ്ങള്‍ക്കാണ് ഈ തുക നല്‍കുക. സൈനികരുടെ ബന്ധുക്കള്‍ക്ക് ജോലിയും ഉറപ്പ് നല്‍കിയിട്ടുണ്ട് സര്‍ക്കാര്‍. രാജസ്ഥാന്‍ സൈനിക ക്ഷേമമന്ത്രി പ്രതാപ് സിംഗ് ഖചാരിയയാണ് നഷ്ടപരിഹാരം നല്‍കുമെന്ന് പ്രഖ്യാപിച്ചത്.
Comments