ആലുവയില്‍ ഒറ്റയ്ക്കു താമസിയ്ക്കുന്ന വനിതാ ഡോക്ടറുടെ വീട് കുത്തിതുറന്ന് കത്തിക്കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണ്ണവും, പണവും കവര്‍ന്നു. ശനിയാഴ്ച പുലര്‍ച്ചെ 2.30 ഓടെ ചെങ്ങമനാട് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ അത്താണി കെഎസ്ഇബി ഓഫീസിനു സമീപമുള്ള ഡോക്ടര്‍ ഗ്രേസ് മാത്യുവിന്റെ വീട്ടിലാണ് മോഷണം നടന്നത്.
റോഡരികിലെ വീടിന്റെ പുറകുവശത്തെ വാതില്‍ കുത്തിതുറന്ന് അകത്ത് കടന്ന മുഖമൂടിധാരികളായ രണ്ട് മോഷ്ടാക്കള്‍ ഡോക്ടറുടെ കിടപ്പുമുറിയില്‍ കയറി കത്തികാട്ടി ഭീഷണിപ്പെടുത്തി ആഭരണവും, പണവും സൂക്ഷിച്ചിരുന്ന അലമാരയുടെ താക്കോല്‍ കൈക്കലാക്കുകയായിരുന്നു. 100 പവനോളം സ്വര്‍ണ്ണവും, എഴുപത്തി അയ്യായിരം രൂപയും നഷ്ട്ടപ്പെട്ടിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. ഡോക്ടറുടെ ഭര്‍ത്താവ് മാത്യു അമേരിക്കയിലും, ഏക മകന്‍ ഡോ: അജിത്ത് നേവിയിലുമാണ്.
Comments