ബിഎസ്എന്‍എല്ലിനെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ബിഎസ്എന്‍എല്‍ സംയുക്ത യൂണിയനുകളുടെയും അസോസിയേഷനുകളുടെയും നേതൃത്വത്തില്‍ ത്രിദിന ദേശീയ പണിമുടക്ക് നടത്തും. 18, 19, 20 തീയതികളിലാണ് പണിമുടക്ക്. 4 ജി സ്‌പെക്ട്രം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നിഷേധാത്മക സമീപനം തുടരുന്ന സാഹചര്യത്തിലാണ് പണിമുടക്ക് നടത്തുന്നതെന്ന് സമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ബിഎംഎസ് ഒഴികെയുള്ള സംഘടനകള്‍ ചേര്‍ന്ന് രൂപംനല്‍കിയ ഓള്‍ യൂണിയന്‍സ്, അസോസിയേഷന്‍ ഓഫ് ബിഎസ്എന്‍എല്‍ ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 98 ശതമാനം ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സമരസമിതി അറിയിച്ചു.
Comments