രാജ്യ സുരക്ഷയ്ക്കായി സൈന്യം കൈക്കൊള്ളുന്ന നടപടികള്‍ക്ക് സര്‍വകക്ഷിയോഗത്തിന്റെ പിന്തുണ. അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള ഭീകരവാദം ചെറുക്കാനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാക്കാനും സുരക്ഷാസേന സ്വീകരിക്കുന്ന നടപടികള്‍ക്ക് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം പൂര്‍ണ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു.
ജമ്മു കശ്മീരിലെ പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെടാനിടയായ ഹീനമായ ഭീകരാക്രമണത്തെ യോഗം അപലപിച്ചു. ധീരജവാന്മാരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി യോഗം പ്രമേയത്തില്‍ പറഞ്ഞു.
Comments