പുല്‍വാമയിലെ ഭീകരാക്രമണം കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിച്ചാല്‍ ജനങ്ങളില്‍നിന്ന് തിരിച്ചടി നേരിടുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഭീകരര്‍ക്കെതിരെയുള്ള നടപടിക്ക് സര്‍വകക്ഷി യോഗത്തില്‍ എല്ലാവരും കേന്ദ്രസര്‍ക്കാരിന് പിന്തുണ നല്‍കിയിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു. എല്‍ഡിഎഫിന്റെ വടക്കന്‍ മേഖലാ കേരള സംരക്ഷണ യാത്ര ഉദ്ഘാടനംചെയ്യാനെത്തിയ യെച്ചൂരി മഞ്ചേശ്വരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
Comments