പെരിയയിലെ കോൺഗ്രസ് പ്രവർത്തകരുടെ ഇരട്ടക്കൊലപാതകത്തിന് പിന്നാലെ അർദ്ധരാത്രി യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച ഹർത്താലിൽ ജനം വലഞ്ഞു. ഹർത്താൽ പ്രഖ്യാപിച്ച വിവരം അറിയാതെ രാവിലെ വീട്ടിൽ നിന്ന് പുറപ്പെട്ട പലരും വഴിയിൽ കുടുങ്ങി. ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞ് യാത്രക്കാരെ വഴിയിൽ ഇറക്കിവിടുകയും വ്യാപാര, വ്യവസായ സ്ഥാപനങ്ങൾ നിർബന്ധിച്ച് അടപ്പിക്കുകയും ചെയ്തു. പലയിടത്തും ഹർത്താൽ അനുകൂലികളും വ്യാപാരികളും തമ്മിൽ സംഘർഷമുണ്ടായി.
Comments