കാസര്‍കോട് പെരിയയിലെ ഇരട്ട കൊലപാതകങ്ങളില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അതേസമയം കേസിലെ പ്രതികള്‍ കര്‍ണാടകയിലേക്ക് കടന്നേക്കാമെന്ന നിഗമനത്തില്‍ ഡി.ജി.പി കര്‍ണാടക പൊലീസിനോട് സഹായം തേടിയിരുന്നു. തുടര്‍ന്ന് പൂര്‍ണ പിന്തുണ നല്‍കാമെന്ന് കര്‍ണാടക പൊലീസ് അറിയിച്ചിട്ടുണ്ട്. അന്വേഷണ സംഘം വിപുലീകരിച്ചതായും ഡി.ജി.പി വ്യക്തമാക്കി.
ഞായറാഴ്ച രാത്രിയിലാണ് കല്യോട്ട് കൃപേഷ്, കൂരാങ്കര ശരത് എന്നിവര്‍ വെട്ടേറ്റ് മരിച്ചത്. ശരതും കൃപേഷും ബൈക്കില്‍ കൂരാങ്കരയിലെ ശതത്തിന്റെ വീട്ടിലേക്ക് പോകുമ്പോള്‍ ജീപ്പിലെത്തിയ ഒരു സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തി വെട്ടുകയായിരുന്നു. ഇരുവരെയും നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമധ്യേ മരിച്ചു. കൂരാങ്കര സത്യനാരായണന്റെ മകനായ ശരത് ജവഹര്‍ ബാലജനവേദി പുല്ലൂര്‍ പെരിയ മണ്ഡലം പ്രസിഡന്റാണ്. കല്യോട്ടെ കൃഷ്ണന്റെ മകനാണ് ശരത്. സിപിഎം നേതാവ് പീതാബംരനെ മര്‍ദ്ദിച്ച സംഭവത്തില്‍ ശരത്ത് പതിനൊന്നാം പ്രതിയാണ്.
Comments