ഭീകരവാദം പൊതുവായ വിഷയമാണെന്നും ഇതിനെതിരായ നീക്കങ്ങളിൽ ഇന്ത്യയുമായി സഹകരിക്കുമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. സൗദിയുടെ ഇന്റലിജൻസ് വിവരങ്ങൾ ഇന്ത്യയുമായി പങ്കുവെയ്ക്കുമെന്നും ഇക്കാര്യത്തിൽ എല്ലാ അയൽരാജ്യങ്ങളുമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിനെതിരായ നീക്കങ്ങളിൽ മുഖ്യപങ്കുവഹിക്കുന്ന ഇന്ത്യയോട് നന്ദി അറിയിക്കുന്നതായും സൗദി കിരീടാവകാശി വ്യക്തമാക്കി. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അദ്ദേഹത്തോടൊപ്പം നടത്തിയ സംയുക്ത പ്രസ്താവനയിലാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
Comments